അതേസമയം 2,401 പേര്‍ രോഗമുക്തരായി. ഇതോടെ ഖത്തറിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 97,003 ആയും രോഗമുക്തര്‍ 83,965 ആയും ഉയര്‍ന്നു.12,923 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 832 പേരാണ് വിവിധ കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 190 പേരുടെ നില അതീവ ഗുരുതരമാണ്. മറ്റു രോഗികള്‍ വിവിധ ക്വാറന്റീന്‍ സെന്ററുകളിലാണ് കഴിയുന്നത്. രാജ്യത്ത് രണ്ടു രോഗികള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 115 ആയി. 65, 59 വയസ്സുകാരാണ് ഇന്നു മരണമടഞ്ഞത്.