ഖത്തറില്‍ ബലി പെരുന്നാള്‍ നമസ്കാരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

പള്ളികളും ഈദ് ഗാഹുകളും ഉള്‍പ്പെടെ 401 കേന്ദ്രങ്ങളില്‍ ഈദ് നമസ്കാരം നടക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തുടനീളം നടപ്പാക്കുന്നത്ഖത്തറില്‍ രാവിലെ 05.15 നായിരിക്കും ബലി പെരുന്നാള്‍ നമസ്കാരം ആരംഭിക്കുകയെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. ഈദ്ഗാഹുകളും പള്ളികളും ഉള്‍പ്പെടെ 401 കേന്ദ്രങ്ങളില്‍ നമസ്കാരം നടക്കും. ഈ കേന്ദ്രങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മതകാര്യമന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സൈറ്റായ ഇസ്ലാം ഡോട് ജിഒവിയിലൂടെ പുറത്തുവിട്ടിരുന്നു.

Comments (0)
Add Comment