ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു കീഴിലുള്ള വിവര സുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വിദേശസര്‍ക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ലെന്നും ടിക്ടോക് അറിയിച്ചു.വിശദീകരണം നല്കാന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിക്കു മുന്നിലെത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമാനുസൃതമായ വിവരസംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്താന്‍ ടിക്ടോക് ഇന്ത്യ ബാധ്യസ്ഥരാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും അന്തസിനുമാണ് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്നും ടിക്ടോക് ഇന്ത്യയുടെ മേധാവി നിഖില്‍ ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു.