ടുവില്‍ ലോകപ്രശസ്​ത ടെക്​ കമ്ബനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 11ന്‍െറ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങുന്നു

ആപ്പിളിനായി ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്ന ഫോക്​സ്​കോണിന്‍െറ ചെന്നൈയിലെ പ്ലാന്‍റില്‍ മേയ്​ക്ക്​ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്​ ഫോണ്‍ നിര്‍മിക്കുക.ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിള്‍ ചെയ്യുക. രണ്ടാം ഘട്ടത്തില്‍ മറ്റ്​ രാജ്യങ്ങളിലേക്ക്​ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ കയറ്റുമതി ചെയ്യും. ചൈനക്ക്​ മേലുള്ള ആശ്രയം കുറക്കുകയാണ്​ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്​.അതേസമയം, ഐഫോണ്‍ 11ന്‍െറ വില ആപ്പിള്‍ തല്‍ക്കാലത്തേക്ക്​ കുറക്കില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവിയില്‍ ഇക്കാര്യം കമ്ബനി പരിഗണിച്ചേക്കും. പ്രാദേശികമായി നിര്‍മ്മിച്ചാല്‍ ഇറക്കുമതി തീരുവയില്‍ 22 ശതമാനം ആപ്പിളിന്​ ലാഭിക്കാം.
ബംഗളൂരുവിലെ വിസ്​ട്രണ്‍ പ്ലാന്‍റില്‍ ഐഫോണ്‍ എസ്​.ഇ 2ന്‍െറ ഉല്‍പാദനവും തുടങ്ങുമെന്ന്​ കമ്ബനി പ്രതിനിധികള്‍ വ്യക്​തമാക്കി. നേരത്തെ ഐഫോണ്‍ എസ്​.ഇയുടെ നിര്‍മാണം ആപ്പിള്‍ തുടങ്ങിയെങ്കിലും പിന്നീട്​ നിര്‍ത്തുകയായിരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആപ്പിള്‍ മോഡലുകളിലൊന്നാണ്​ ഐഫോണ്‍ 11​. ഐഫോണ്‍ XR, ​​െഎഫോണ്‍ 7 എന്നിവയാണ്​ ഇന്ത്യയില്‍ തരംഗമായ മറ്റ്​ മോഡലുകള്‍. വൈകാതെ ഈ മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ്​ സൂചന.

Comments (0)
Add Comment