ലോകമെമ്ബാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമിതെന്ന് നോളന്‍ പറയുന്നു. രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്‍തി വാന്‍ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.