ട്രിപ്പിൾ ലോക്ഡൗൻ പ്രഖ്യാപിച്ച പൂന്തുറ മേഖലയിൽ സുരക്ഷാ ഭാഗമായി വൃദ്ധർക്ക് വേണ്ടി കേരള സാമൂഹികസുരക്ഷാമിഷന്റെ നേതൃത്വത്തിൽ ചികിത്സകൾ നൽകി വരുന്നതായി അധികൃതർ പീപ്പിൽന്യൂസിനോട് പറഞ്ഞു..
60 വയസ് കഴിഞ്ഞ വൃദ്ധർക്ക് വേണ്ടി കോവിഡ് പകരാതിരിക്കാൻ പുത്തൻപള്ളി വാർഡിൽ ആണ് സർവ്വേ നടത്തിയത്. അംഗൻവാടി ടീച്ചേഴ്സിന്റെ സഹായത്തോട് കൂടിയാണ് ചികിത്സ സംവിധാനവും, കോവിഡ് പ്രതിരോധവും നൽകി വന്നത്. അവരവർ കഴിക്കുന്ന മരുന്നുകൾ, ആവശ്യമായ മാസ്കുകൾ, സാനിടൈസറുകൾ എന്നിവ കൈമാറി.
ജൂലൈ 13 മുതൽ സൂപ്പർ കണ്ടൈനമെന്റ് സോണിലെ മുഴുവൻ വൃദ്ധരുടെയും വിവരങ്ങൾ ശേഖരിക്കാനും , അവരുടെ പനിയുടെ ഊഷ്‌മാവ് പരിശോദികനും വിവരങ്ങൾ കളക്ട് ചെയ്യാനും തുടങ്ങി എന്നും അത് സർക്കാരിന് സമർപ്പിക്കാൻ കഴിഞ്ഞു എന്നും സാമൂഹിക സുരക്ഷാമിഷന്റെ പ്രവർത്തകർ പീപ്പിൾ ന്യൂസിനോട് പറഞ്ഞു…
പൂന്തുറ പള്ളിതെരുവിന് അഭിമാനമായി ധീരവനിത…
സൂപ്പർ സ്പ്രെഡ് പ്രഖ്യാപിച്ച പൂന്തുറ മേഖലയിൽ സുരക്ഷാ ഭാഗമായി വൃദ്ധർക്ക് വേണ്ടി കേരള സാമൂഹികസുരക്ഷാമിഷന്റെ കൂടെ കോവിഡ് സുരക്ഷാ ഒരുക്കാൻ മുന്നിൽ നിന്നത് പള്ളിതെരുവ് സ്വദേശിനിയായ പുത്തൻപള്ളി അങ്കണവാടി ടീച്ചർ ഹസീന പള്ളിതെരുവ് ആണ്.. ഭയം കൊണ്ട് മറ്റുള്ളവർ മാറിനിന്നപ്പോൾ സധൈര്യം മുന്നോട്ട് വന്ന് പ്രവർത്തിക്കുകയായിരുന്നു ഹസീന ടീച്ചർ.
AWHA അർബൺ 2 പ്രോജക്ട് സെക്രട്ടറി വൃന്ദാറാണി ഹസീനടീച്ചറിന് ഈ സമയം അഭിനന്ദനം അറിയിച്ചു..
ദി പീപ്പിൽന്യൂസിന്റെയും വക ഈ സേവനത്തിനു ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്💐💐💐💐💐💐💐💐💐💐💐