വൈഭവ്, വാണി ഭോജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോക്കപ്പ്. ‘ശ്വേദ് പ്രൊഡക്ഷന്‍സ്’ ബാനറില്‍ നിതിന്‍ സത്യ ആണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ജി. ചാള്‍സ് ആണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സ്കോറും അരോള്‍ കൊറേലി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.ഷംന കാസിം, ഈശ്വരി റാവു, വെങ്കട്ട് പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ വെങ്കട്ട് പ്രഭു പോലീസ് ഓഫിസറായിട്ടാണ് ചിത്രത്തില്‍എത്തുന്നത്