പ്രദേശത്തു നിന്നും പുറത്തേക്ക് പോയവരിലൂടെ മറ്റിടങ്ങളിലേക്കും രോഗ വ്യാപനം നടന്നോയെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആശങ്ക. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം പുറത്തേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുപോയിരിക്കുന്നത് നിരവധി പേരായതിനാല്‍ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നത് അതീവ ദുഷ്‌ക്കരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.രോഗവ്യാപനം രൂക്ഷമായാല്‍ പൂന്തുറയിലും നഗരത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീളും.പൂന്തുറ മേഖലയില്‍ ഇന്നലെ രോഗമുണ്ടായവരില്‍ 12 പേര്‍ മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ്. തിരക്കേറിയ മാര്‍ക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീന്‍ വാങ്ങിയിട്ടുണ്ട്.വില്‍പ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്ബര്‍ക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്.പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകള്‍ പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിലും മാറ്റം വരുത്തിയേക്കും. രോഗബാധിതരായ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്.