ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം.ഖുറാനിക് പാര്‍ക്കില്‍ ശനിമുതല്‍ വ്യാഴംവരെ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രവര്‍ത്തനമെന്ന് മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്തു. പാര്‍ക്കിലെ ഗ്ലാസ് ഹൗസ്, കേവ് ഓഫ് മിറാക്കിള്‍സ് എന്നിവ എല്ലാദിവസവും വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്ബതുവരെ തുറന്നിരിക്കും. പാര്‍ക്കിലേക്ക് പ്രവേശനം സൗജന്യമാണ്.ദുബായ് ഫ്രെയിം ശനിമുതല്‍ വെള്ളിവരെ രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ തുറന്നിരിക്കും. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. മൂന്ന് മുതല്‍ 12 വരെയുള്ളവര്‍ക്ക് 20 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. നിശ്ചയദാര്‍ഢ്യക്കാരുടെ കൂടെയുള്ള രണ്ട് പേര്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

Comments (0)
Add Comment