നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു..!

സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഡതയെക്കുറിച്ച്‌ ഒരു സിനിമ ഇറക്കുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ‘സൂയിസൈഡ് ഓര്‍ മര്‍ഡര്‍’ എന്ന് പേരിട്ട ചിത്രം ഷമിക് മൗലിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്തിനോട് ഏറെ രൂപസാദൃശ്യമുള്ള സച്ചിന്‍ തിവാരിയാണ് നായകനാകുന്നത്.ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് സച്ചിന്‍ തിവാരി. വിജയ് ശേഖര്‍ ഗുപ്തയുടെ പ്രൊഡക്ഷനിലാണ് സിനിമ ഒരുങ്ങുന്നത്. “ചെറിയ പട്ടണത്തിലെ ഒരു പയ്യന്‍ സിനിമാമേഖലയില്‍ തിളങ്ങുന്ന താരമായി. ഇത് അദ്ദേഹത്തിന്റെ യാത്രയാണ്” എന്നാണ് സച്ചിന്റെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്‌ വിജയ് ശേഖര്‍ കുറിച്ചത്.

Comments (0)
Add Comment