പകരം തുടങ്ങി വൈവിധ്യമായ പ്രമേയവുമായി

പകരം തുടങ്ങി.

തിയേറ്റർ മേറ്റ്സിന്റെ ബാനറിൽ സൂസൻ ദോസ് നിർമ്മാണവും അയിലം ശ്രീരാജ് കഥയും സംവിധാനവും നിർവഹിക്കുന്ന സസ്പെന്റ്സ് ത്രില്ലർ പൈലറ്റ് മൂവി പകരത്തിന്റെ സ്വിച്ച് ഓൺകർമം നടന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന ജീവിത സമസ്യകൾക്കിടയിൽ സങ്കീർണമാകപ്പെടുന്ന മനുഷ്യ മനസുകളുടെ വിചിത്ര കാമനകൾ സഞ്ചരിക്കുന്ന പഥങ്ങൾ കാഴ്ചക്കാരിലെത്തിക്കുവാനുള്ള സർഗാത്മക ശ്രമങ്ങളാണ് പകരത്തിലൂടെ നിർവഹിക്കപ്പെടുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.മോഹൻ ഗോപിനാഥിന്റേതാണ് തിരക്കഥയും സംഭാഷണവും. ജയൻ അയിലം ക്യാമറ ചലിപ്പിക്കുന്നു. സന്തോഷ് വെഞ്ഞാറമൂടാണ് കലാസംവിധാനം. ഇടുക്കിയിലും തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലും അനുബന്ധ പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ചലച്ചിത്രത്തിൽ അഞ്ജു ശ്രീ ഭദ്രൻ, ആദിത്യ കവി, സുജാത വർക്കല, കിരൺദേവ് ,ഏ.കെ.നൗഷാദ്, സജയൻ ഞാറകൊട്ടിൽ, കുര്യൻ, എബിൾ .എം.പീറ്റർ, സുനിൽ കേശവപുരം, ഷൈജു കല്ലറ, തുടങ്ങിയവർ വേഷമിടുന്നു. സജിത് എസ്.ജിനായരാണ് മുഖ്യസഹസംവിധായകൻ.സംവിധാന സഹായി രതീഷ് വി.ജി., മേക്കപ്പ് ഉദയൻ പേരൂർക്കട .

Comments (0)
Add Comment