പരിക്കിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്ക നല്‍കിയിരുന്നു എങ്കിലും വലിയ ഭയം വേണ്ട എന്നാണ് ക്ലബ് പറയുന്നത്. എങ്കിലും താരത്തിന് പ്രധാന മത്സരങ്ങള്‍ നഷ്ടമാകും. ലീഗ് കപ്പ് ഫൈനലും ഒപ്പം അറ്റലാന്റയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരവും ആകും എമ്ബപ്പെയ്ക്ക് നഷ്ടമാവുക.31ആം തിയതി ലിയോണിനെ ആണ് പി എസ് ജി ലീഗ് കപ്പ് ഫൈനലില്‍ നേരിടുന്നത്. ഇതിനകം തന്നെ സീസണില്‍ രണ്ട് കിരീടം നേടിയ പി എസ് ജി ഫ്രാന്‍സിലെ മൂന്നാം കിരീടമാകും ലക്ഷ്യമിടുന്നത്. ക്വാര്‍ട്ടറില്‍ കളിക്കാന്‍ ആകില്ല എങ്കിലും എമ്ബപ്പെ പി എസ ജിക്ക് ഒപ്പം പോര്‍ച്ചുഗലിലേക്ക് യാത്ര തിരിക്കും. സെമി ഫൈനലില്‍ എത്തുക ആണെങ്കില്‍ എമ്ബപ്പക്ക് കളിക്കാന്‍ ആയേക്കും എന്നാണ് ക്ലബ് കരുതുന്നത്.