പൂന്തുറ വീണ്ടും നിയന്ത്രണത്തില്‍

പൂ​ന്തു​റ: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ള്‍ തു​റ​ക്കു​ക​യും സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്​​റ്റോ​ര്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണ​വും തു​ട​ങ്ങി​യ​തോ​ടെ പൂ​ന്തു​റ​യി​ല്‍ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങി. ക​ട​ക​ള്‍ തു​റ​ന്ന​തോ​ടെ പ​ല​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. സൂ​പ്പ​ര്‍ സ്പ്രെ​ഡി​നെ തു​ട​ര്‍ന്ന് പൂ​ന്തു​റ​യി​ല്‍ പൊ​ലീ​സ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്.

Comments (0)
Add Comment