പോര്‍ച്ചുഗീസ് ലീഗ് കിരീടം പോര്‍ട്ടോയ്ക്ക് സ്വന്തം

ഇന്നലെ നടന്ന ലീഗിലെ നിര്‍ണായക മത്സരം വിജയിച്ചാണ് പോര്‍ട്ടോ കിരീടം ഉറപ്പിച്ചത്. ശക്തരായ എതിരികളായ സ്പോര്‍ടിംഗിനെ 2-0ന് ആണ് ഇന്നലെ പോര്‍ട്ടോ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരം ശേഷിക്കെ തന്നെ പോര്‍ട്ടോ കിരീടത്തിലേക്ക് എത്തി. രണ്ടാമത് ഉള്ള ബെന്‍ഫികയെക്കാള്‍ 8 പോയന്റിന്റെ ലീഡ് ഇന്നലത്തെ ജയത്തോടെ പോര്‍ട്ടോയ്ക്ക് ആയി.ലീഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 79 പോയന്റാണ് പോര്‍ട്ടോ ഇതുവരെ നേടിയത്. രണ്ടാമതുള്ള ബെന്‍ഫികയ്ക്ക് 32 മത്സരങ്ങളില്‍ 71 പോയന്റ് മാത്രമേ ഉള്ളൂ‌. പോര്‍ട്ടോയുടെ 29ആം ലീഗ് കിരീടമാണ്. 37 കിരീടമുള്ള ബെന്‍ഫിക ആണ് പോര്‍ചുഗലില്‍ പോര്‍ട്ടോയ്ക്ക് മുന്നില്‍ ഉള്ളത്. അവസാന മൂന്ന് സീസണില്‍ രണ്ട് തവണയും പോര്‍ട്ടോ ആണ് കിരീടം നേടിയത്.

Comments (0)
Add Comment