പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദര്‍ശനത്തില്‍ സൈന്യം നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

ലഡാക്കിലെ മലനിരകളുടെ മുകളിലൂടെ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആയുധധാരികളായ സൈനിക രുടെ പ്രകടനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായത്.

വിമാനത്തില്‍ നിന്നും താഴേയ്ക്ക് ചാടുന്ന 15 പാരാകമാന്റോകളാണ് ദൃശ്യത്തിലുള്ളത്. അവസാനത്തെയാള്‍ ക്യാമറയിലേക്ക് അഭിമുഖമായി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളട ക്കമാണ് സമൂഹമാദ്ധ്യമത്തില്‍ വൈറലായത്. സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ ക്രാഫ്റ്റാണ് കിഴക്കന്‍ ലഡാക്കിലെ സാക്‌നാ മേഖലയില്‍ സൈനിക അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തത്. കരയില്‍ ഇതോടൊപ്പം ടാങ്കുകളും സൈനികരുടെ പരേഡും മറ്റ് കായിക പ്രദര്‍ശനങ്ങളും നടന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിതമായ ലഡാക് സന്ദര്‍ശനവും സൈനികര്‍ക്ക് ഏറെ ആവേശമായിരുന്നു. പ്രതിരോധമന്ത്രിയുടെ യാത്രയും വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വൈദേശിക ശക്തിയ്ക്കും സാധിക്കില്ലെന്ന പ്രതിരോധ മന്ത്രിയുടെ പ്രസംഗം സൈനികരോടൊപ്പം തന്നെ ഇന്ത്യയിലെ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

Comments (0)
Add Comment