15 കാരനായ റൊമേറോ കഴിഞ്ഞ മാസം റയല്‍ മാഡ്രിഡിനെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ലാ ലിഗയില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.അര്‍ജന്റീന യൂത്ത് ഇന്റര്‍നാഷണലിനെ മെസ്സിയുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനെ അത് വളരെ അധികം അസ്വസ്ഥന്‍ ആക്കുന്നു എന്നാണ്.
‘ഫൂട്ബോളില്‍ ഒരു മെസ്സി മാത്രമുള്ളതിനാല്‍ ഇത് എന്നെ വല്ലാതെ അലട്ടുന്നു,ഫുട്ബോളില്‍ ലൂക്ക റൊമേറോ എന്ന പേരുണ്ടാക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ റൊമേറോ ഫോക്സ് സ്പോര്‍ട്സിനോട് പറഞ്ഞു.അര്‍ജന്റീന, മെക്സിക്കോ, സ്പെയിന്‍ എന്നിവയ്ക്കായി അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാന്‍ റൊമേറോയ്ക്ക് യോഗ്യതയുണ്ട്.എന്നാല്‍ അദേഹത്തിന് അര്‍ജന്‍റീനയില്‍ കളിക്കാന്‍ ആണ് ആഗ്രഹം.