ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

ആൾ ഇന്ത്യ മില്ലി കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവീടുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടനുഭവിക്കുന്ന കടലോര മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു . ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം ആൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫലിൽ നിന്നും ചാല ജുമാ മസ്ജിദ് ഇമാം ഹാഫിസ് അൽ അമീൻ മൗലവി ഏറ്റു വാങ്ങി നിർവഹിച്ചു ഈ പ്രവർത്തനങ്ങൾക്ക് ഭാരവാഹികളായ കാരയ്ക്കാമണ്ഡപം ഷാഹുൽഹമീദ് ,അസീം ആമിന, അഫ്സൽ മുന്നാ സേട്ട് , കൊട്ടാരം തുരുത്ത് പള്ളി പ്രസിഡന്റ് അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment