മഴക്കാലത്തെ ഭക്ഷണം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഒന്ന് – മഴക്കാലത്ത് അണുബാധ ഉണ്ടാകാന്‍ സാധ്യത കൂ‌ടുതലാണ്. അതിനാല്‍ രോഗ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുക തന്നെ വേണം. ഇതിനായി കുടലില്‍ കാണപ്പെടുന്ന, ശരീരത്തിന് അവശ്യം വേണ്ട ബാക്ടീരിയകളെ നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണം അധികമായി കഴിക്കുക. ഇതിന് പുറമെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ‘ഹെര്‍ബല്‍’ ചായകള്‍, സൂപ്പുകള്‍ എല്ലാം മഴക്കാലത്ത് പതിവാക്കാം.

രണ്ട്- തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. അതിനൊപ്പം തന്നെ വൃത്തിയായി കഴുകി- വേവിച്ച ഭക്ഷണം മാത്രം മഴക്കാലത്ത് കഴിക്കുക. ‘റോ’ ആയ ഭക്ഷണം- അത് പച്ചക്കറികളാണെങ്കില്‍ പോലും മഴക്കാലത്ത് അത്ര നന്നല്ല.

മൂന്ന്- ധാരാളം വെള്ളം കു‌ടി‌യ്‍ക്കുക. അതുപോലെ തന്നെ സീസണലായി ലഭിക്കുന്ന പഴങ്ങളും മഴക്കാലത്ത് കഴിക്കേണ്ടതുണ്ട്. ഇതും ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും.

നാല്- മഴക്കാലത്ത് സാധാരണഗതിയില്‍ നേരിടുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ദഹനമില്ലായ്മ. ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണവും കഴിക്കാം. അതുപോലെ പരമാവധി, പുറത്തുനിന്നുള്ള ഭക്ഷണം കഴിപ്പും മഴക്കാലത്ത് ഒഴിവാക്കുക. ‘മൈദ’ പോലെ ദഹനപ്രശ്‌നമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളും ‘മണ്‍സൂണ്‍ ഡയറ്റി’ല്‍ വേണ്ട.

അഞ്ച്- മഴക്കാലത്ത് ചര്‍മ്മരോഗങ്ങള്‍ വ്യാപകമാകാറുണ്ട്. ഇതൊഴിവാക്കാന്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം.

Comments (0)
Add Comment