മാര്‍സെലോ ബിയേല്‍സയേ ടീമില്‍ എത്തിക്കാന്‍ മെസ്സിക്ക് താല്‍പര്യം

ലോകത്തിലെ തന്നെ മികച്ച കോച്ച്‌ എന്ന് പല ഫുട്ബോള്‍ പണ്ഡിറ്റുകളും പറയുന്ന അര്‍ജന്‍റൈന്‍ മാനേജര്‍ മര്‍സെലോ ബിയേല്‍സ ബാഴ്സലോണയില്‍ എത്തിക്കാന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് താല്‍പര്യം എന്ന് വാര്‍ത്തകള്‍.ക്വിക്ക് സെറ്റിയന് പകരക്കാരനായി അര്‍ജന്റീന താരത്തിന്റെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയാണത്രെ ലീഡ്സ് ബോസ് മാര്‍സെലോ ബിയേല്‍സ.ഈ സമ്മറില്‍ ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്ന ആളാണ് മാര്‍സെലോ ബിയല്‍സയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ദി സണ്‍ എന്ന പത്രമാണ്.ചാമ്ബ്യന്‍ഷിപ്പ് കിരീടം നേടിയ ശേഷം 65 കാരനായ ലീഡ്സിനെ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചു നയിച്ചു, എന്നാല്‍ അദ്ദേഹത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കും.അടുത്ത സീസണിലും കിക്ക്വി സെത്തിയെന്‍ തുടരും എന്നാണ് ബാഴ്സലോണയിലെ മറ്റ് ഒഫീഷ്യലുകള്‍ അഭിപ്രായപ്പെടുന്നത്.

Comments (0)
Add Comment