മാ സ്‌ക് വയ്ക്കാതെ ചുറ്റി നടന്ന ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു!

സംശയിക്കേണ്ട, നടന്ന സംഭവം തന്നെ, ഉത്തര്‍പ്രദേശിലാണ് ഇങ്ങനെയൊരു അറസ്റ്റ് നടന്നിരിക്കുന്നത്. കാന്‍പൂരിലെ ബസോം ഗഞ്ച് പൊലീസാണ് ആടിനെ അറസ്റ്റ് ചെയ്തത്.റോഡില്‍ അലഞ്ഞുനടന്ന ആടിനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഉടമസ്ഥന്, ഇനി പുറത്തിറക്കി വിടില്ല എന്ന ഉറപ്പിന്‍മേല്‍ പൊലീസ് ആടിനെ തിരിച്ചു നല്‍കി.’പട്രോളിങ്ങിനിടെ, ഒരു യുവാവ് മാസ്‌ക് വയ്ക്കാതെ ആടുമൊത്ത് വരുന്നത് കണ്ടു. എന്നാല്‍ പൊലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടിക്കളഞ്ഞു. അങ്ങനെയാണ് ആടിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പിന്നീട് ആടിനെ ഉടമസ്ഥന് തിരിച്ചുനല്‍കി.’ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.എന്നാല്‍ ആട് മാസ്‌ക് വയ്ക്കാതെ ലോക്ക്ഡൗണ്‍ നിയമം തെറ്റിച്ചാണ് നടന്നതെന്നാണ് ആടിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന പൊലീസുകാരില്‍ ഒരാള്‍ പറഞ്ഞത്. ‘ആളുകള്‍ ഇപ്പോള്‍ പട്ടിക്കുവരെ മാസ്‌ക് വച്ചുകൊടുക്കുന്നുണ്ട്. പിന്നെ ആടിന് മാസ്‌ക് വച്ചാല്‍ എന്താണ് കുഴപ്പം?’ എന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം.

Comments (0)
Add Comment