മൃദുല്‍നായര്‍ ഒരുക്കുന്ന പുതിയ വെബ് സീരിസ് ‘ഇന്‍സ്റ്റിഗ്രാമം’

ആസിഫ് അലി നായകനായി എത്തിയ ബിടെക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസ് ആണ് ‘ഇന്‍സ്റ്റിഗ്രാമം’. ജെ. രാമകൃഷ്ണ കുളുര്‍ ,മൃദുല്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരിസിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ജെയിംസ് ,പവി കെ. പവന്‍ ,ഡനേഷ് രവീന്ദ്രനാഥ് എന്നിവരും എഡിറ്റിംഗ് മനോജ് കുന്നോത്തും, സംഗീതം യാക്സാന്‍ ഗാരി പരേരിയാ, നേഹാ നായര്‍ എന്നിവരുമാണ്.ദീപക് പറംബോള്‍ , ബാലു വര്‍ഗ്ഗീസ് ,അര്‍ജ്ജുന്‍ അശോകന്‍ ,ഗണപതി ,സുധീഷ് സുധി, സാബു മോന്‍ ,
അബ്ദുസമദ് ,അലന്‍സിയര്‍ ലേ ലോപ്പസ് ,ഗായത്രി അശോക് ,ജിലു ജോസഫ് ,അംബിക റാവു , കുളപ്പുള്ളി ലീല , അലസാന്‍ഡ്ര ജോണ്‍സണ്‍ എന്നിവരാണ് സീരിസിലെ പ്രധാനതാരങ്ങള്‍. അതിഥി താരങ്ങളായി സണ്ണി വെയ്ന്‍ ,സിന്ദ്ര ,സാനിയ ഇയ്യപ്പന്‍ എന്നിവരും ഈ വെബ് സിരിയലില്‍ അഭിനയിക്കുന്നു.

Comments (0)
Add Comment