ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രാബല്യത്തിലുണ്ട്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിലക്ക്. സെപ്തംബര്‍ 15 വരെ നിയന്ത്രണം തുടരും. എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഇളവ് ലഭിക്കും.