ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 199 സിസി ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ എക്‌സ്-പള്‍സിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 17.8 ബിഎച്ച്‌പി കരുത്തും 16.45 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മുന്‍ മോഡലിനെക്കാള്‍ 0.3 ബിഎച്ച്‌പി പവര്‍ ഉയര്‍ത്തിയതിനൊപ്പം 0.65 എന്‍എം ടോര്‍ക്കും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാവും ട്രാന്‍സ്‍മിഷന്‍.എന്‍ജിനിലെ പരിഷ്‍കാരം ഒഴിച്ചാല്‍ വാഹനത്തിന്‍റെ ഡിസൈനിലും മറ്റും മാറ്റമില്ല. ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മാണ് എക്‌സ്-പള്‍സിന്റെ അടിസ്ഥാനം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, എന്നിവ എക്‌സ്പള്‍സിന്റെ പ്രധാന പ്രത്യേകതകള്‍.