രാജ്യത്ത് കൊറോണ മരണം 17000 ആയി

24 മണിക്കൂറിനിടെ 507 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സമയത്ത് 18653 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 5,85,493 ആയി. ഇതില്‍ 2,20,114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 3,47,979 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 17400 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മഹാരാഷ്ട്രയില്‍ ഇന്നലെ 4878 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. ചൊവ്വാഴ്ച 245 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 95 പേര്‍ മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നലെ റിപ്പോര്‍ട്ടു ചെയ്തതില്‍ 150 മരണം ഇതിന് മുമ്ബുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കൊറോണ മരണനിരക്ക്.നിലവില്‍ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്നലെ മാത്രം 1951 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയര്‍ന്നു.9,66,723 സാപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. 5,78,033 പേരാണ് നിലവില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നത്. 38,866 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമുണ്ട്.

Comments (0)
Add Comment