കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,18,043 ആയി ഉയര്‍ന്നു.ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിനം 40,000ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറിനിടെ 681 പേര് മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,497 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 7,00,087 പേര് രോഗമുക്തരായി. നിലവില്‍ 3,90,459 പേര് ചികിത്സയിലാണ്.രാജ്യത്ത് ജൂലൈ 19 വരെ 1,40,47,908 സാമ്ബിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 2,56,039 സാമ്ബിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചിരുന്നു.