റമ്മും മുട്ട വറുത്തതും കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിചിത്ര വാദവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്

കര്‍ണ്ണാടകയിലെ ഉള്ളാല്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലറാണ് ഇത്തരമൊരു വാദം ഉയര്‍ത്തിയിരിക്കുന്നത്.റമ്മും പകുതി വേവിച്ച മുട്ടയും കഴിക്കാനാണ് കൗണ്‍സിലറായ രവി ചന്ദ്രന്‍ ഗാട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വീഡിയോയിലാട്ട് ഗാട്ടി ഇക്കാര്യം ആവശ്യപ്പെടുന്നത്.’ഒരു ടീസ്പൂണില്‍ കുരുമുളകും 90 മില്ലി റമ്മും ഔഴിച്ച്‌ നന്നായി മിക്‌സ് ചെയ്ത് കഴിക്കുക. പിന്നീട് കൊറോണ വൈറസ് ഇല്ലാതായി എന്ന് ഉറപ്പിക്കുന്നതിനായി പകുതി വേവിച്ച മുട്ടയും കഴിക്കുക. താന്‍ നിരവധി മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഇതാണ് ഫലം കണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അല്ല. കൊറോണ കമ്മിറ്റി മെമ്ബര്‍ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്’ എന്നും രവിചന്ദ്ര ഗാട്ടി വീഡിയോയില്‍ പറയുന്നു.പുറത്തിറക്കി ഒരു മിനിറ്റിനകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു. ഒരു പ്രത്യേകം ബോട്ടില്‍ റം ഉയര്‍ത്തികൊണ്ടായിരുന്നു ഗാട്ടി വീഡിയോ ചെയ്തത്. വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഗാട്ടി ഇത്തരമൊരു വീഡിയോ പങ്കുവെച്ചതില്‍ ജില്ലാ അതോറിറ്റി നടപടിയെടുക്കണമെന്ന് മംഗ്ലൂരു എംഎല്‍എ യുടി ഖാദര്‍ ആവശ്യപ്പെട്ടു. 15 വര്‍ഷമായി സാമൂഹ്യക പ്രവര്‍ത്തനമ രംഗത്ത് സജീവമായൊരാള്‍ ഇത്തരമൊരു പരാമര്‍ശനം നടത്തുമ്ബോള്‍ അത് പാര്‍ട്ടി അന്വേഷിക്കണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു.കര്‍ണ്ണാടകയില്‍ ആശങ്ക ഉയര്‍ത്തുന്ന നിലയിലാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ഇതിനകം സംസ്ഥാനത്ത് 51422 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 1032 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിലും കൊവിഡ് കേസുകള്‍ പത്ത് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകളാണ്. 671 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 10,38,716 ആയി. 26,273 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.3,58,692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,53,751 പേര്‍ക്ക് രോഗം ഭേദമായി.

Comments (0)
Add Comment