ഇനി ലീഗ് കിരീടം ഉറപ്പിക്കാന്‍ രണ്ട് വിജയങ്ങള്‍ കൂടിയേ റയല്‍ മാഡ്രിഡിന് ആവശ്യമുള്ളൂ. ഇന്നലെ അലാവസിനെതിരെ വിജയിച്ചതോടെ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം 4 ആക്കി ഉയര്‍ത്താന്‍ റയലിനായി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. റാമോസ്, കാര്‍വഹാല്‍, മാര്‍സെലോ എന്നിവര്‍ ഒന്നും ഇല്ലാതിരുന്നിട്ടും വിജയം ഉറപ്പിക്കാന്‍ റയലിനായി.11ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോള്‍. മെന്‍ഡി വിജയിച്ച പെനാള്‍ട്ടി ബെന്‍സീമ ലക്ഷ്യം തെറ്റിക്കാതെ വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 50ആം മിനുട്ടില്‍ അസന്‍സിയോവിലൂടെ റയല്‍ രണ്ടാം ഗോളും നേടി. ഈ ജയത്തോടെ റയല്‍ മാഡ്രിഡിന് 35 മത്സരങ്ങളില്‍ 80 പോയന്റായി. ബാഴ്സലോണക്ക് 35 മത്സരങ്ങളില്‍ നിന്ന് 76 പോയന്റാണ് ഉള്ളത്