ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് പുറത്തിറങ്ങിയാല്‍ ലോകത്തു സംഭവിക്കാന്‍ പോകുന്നത് വലിയൊരു വ്യോമയാവന മുന്നേറ്റമാവും. ഈ വിമാനം പുറത്തിറക്കുന്നത് ബ്രിട്ടീഷ് കമ്ബനിയാണ്. 70 സീറ്റുകളുള്ള ‘ഹൈബ്രിഡ് ഇലക്‌ട്രിക് റീജിയണല്‍ എയര്‍ക്രാഫ്റ്റ്’ (ഹെറ) ശബ്ദ മലിനീകരണം കുറയ്ക്കും. ഇതൊരു ഹൈബ്രിഡ് പാസഞ്ചര്‍ വിമാനമാണ്. ഇതിനര്‍ത്ഥം പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് എഞ്ചിന്‍, മറ്റ് ഭാഗം പരമ്ബരാഗത ജെറ്റ് ഇന്ധനം എന്നിവ ഉപയോഗിക്കുന്നുവെന്നാണ്. വിമാനത്തിന് 800 നോട്ടിക്കല്‍ മൈല്‍ (920 മൈല്‍) പരിധിയില്‍ പറക്കാനാവും. ബാറ്ററി സാന്ദ്രത മെച്ചപ്പെടുന്നതിനാല്‍ വിമാന ശ്രേണി 1,200 നോട്ടിക്കല്‍ മൈലിലേക്ക് (2030 ന് അപ്പുറം 1,381 മൈല്‍) വ്യാപിപ്പിക്കാനും കഴിയു.