വാട്സ് ആപ്പിന് വെല്ലുവിളിയായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ടെലിഗ്രാം

പ്രൊഫൈല്‍ ഫോട്ടോ കൂടാതെ ഇനി ടെലിഗ്രാമില്‍ പ്രൊഫൈല്‍ വീഡിയോ ആഡ് ചെയ്യാം.
പുതിയ അപ്ഡേറ്റ് അനുസരിച്ച്‌, പ്രൊഫൈല്‍ ഫോട്ടോയ്ക്ക് പകരം പ്രൊഫൈല്‍ വീഡിയോ അപ് ലോഡ് ചെയ്യാം.
പ്രൊഫൈല്‍ ഫോട്ടോയ്ക്ക് സമാനമായി നിങ്ങളുടെ പ്രൊഫൈല്‍ വീഡിയോ എടുത്തു നോക്കുന്നവര്‍ക്ക് വീഡിയോ കാണാനാവും. പ്രൊഫൈല്‍ വീഡിയോക്ക് വേണ്ടി പ്രത്യേക ഫ്രെയിമുകളും ഉണ്ടാകും.
കൂടാതെ, 2 ജിബിയില്‍ കൂടുതലുള്ള ഫയലുകളും ടെലിഗ്രാം വഴി ഷെയര്‍ ചെയ്യാം. ഇതാണ് ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന അപ്ഡേഷന്‍.കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഇല്ലാത്ത നമ്ബരുകളില്‍ നിന്നും വരുന്ന മെസേജകുള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ആര്‍ക്കൈവ് സൗകര്യവുമുണ്ട്. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിങ്സില്‍ ഓട്ടോമാറ്റിക്കലി ആര്‍ക്കൈവ് ഓപ്ഷന്‍ എടുത്താല്‍ അണ്‍ നോണ്‍ നമ്ബരുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ഒഴിവാക്കാം.

Comments (0)
Add Comment