സംസ്ഥാനത്തെ രണ്ടാംഘട്ട അണ്‍ലോക്ക് ഇന്ന് മുതല്‍ ആരംഭിക്കും

ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ മന്ത്രിസഭായോഗം ഇന്ന് ചേര്‍ന്ന് തീരുമാനിക്കും. അണ്‍ലോക്ക് രണ്ടാംഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച സംസ്ഥാനം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്‌ട്രേഷന്‍ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൊറോണ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ വേണമെന്ന് കാണിച്ച്‌ ഇന്ന് പുതിയ ഉത്തരവിറക്കുമെന്നാണ് സൂചന. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് വേണമെന്നില്ലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അടച്ചിടല്‍ ഉള്‍പ്പടെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാനും കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.കൂടാതെ കര്‍ഫ്യൂ സമയ പരിധി രാത്രി 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു. 65 വയസ്സ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനുള്ള നിയന്ത്രണം ഇനിയും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരാനും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.നിലവില്‍ രാജ്യത്ത് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കൊറോണ വൈറസ് രോഗബാധ കൂടുതലായി ബാധിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്ന് വിലയിരുത്തി.

Comments (0)
Add Comment