മികച്ച ക്യാമറകള്‍, ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേ, 25W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എം30 സ്മാര്‍ട്ട്ഫോണിനെ അപേക്ഷിച്ച് മികച്ച സവിശേഷതകളുമായാണ് പുതിയ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.6,000 എംഎഎച്ച് ബാറ്ററി, ഫുള്‍ എച്ച്‌ഡി+ എസ്‌അമോലെഡ് ഡിസ്പ്ലേ, ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഡിവൈസിന്റെ ഏറ്റവും ആകര്‍ഷണീയമായ സവിശേഷതകള്‍.ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ ഓഗസ്റ്റ് 6ന് സാംസങ് ഗാലക്സി എം 31എസ് വില്‍പ്പനയ്‌ക്കെത്തും. സാംസങ്ങിന്റെ ഓണ്‍ലൈന്‍ ഷോപ്പ് വഴിയും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് മോഡലും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 21,499 രൂപയാണ് വില.