സുശാന്തിന്റെ മരണം വ്യക്തിപരമായ നേട്ടത്തിനായി മുതലെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കങ്കണയ്‌ക്കെതിരെ തപ്‌സി പന്നു

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമാലോകത്തിനെതിരെ പരസ്യമായി ആക്ഷേപങ്ങളുമായി രംഗത്തെത്തിയ കങ്കണയോട് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സുശാന്തിന്റെ മരണം ഉപയോഗിക്കരുതെന്നായിരുന്നു തപ്‌സിയുടെ ഉപദേശം. സുശാന്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയെക്കുറിച്ച്‌ നിരന്തരം ആക്ഷേപങ്ങളുന്നയിച്ചു വന്നിരുന്ന കങ്കണ റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സിയുടേയും സ്വര ഭാസ്‌ക്‌റിന്റേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത് വിവാദമായിരുന്നു.’കരണ്‍ ജോഹറിനെ ഇഷ്ടമുള്ള ബി ഗ്രേസ് നടിമാര്‍’ എന്ന് കങ്കണ തപ്‌സിയെയും സ്വരയേയും വിശേഷിപ്പിച്ചത് സമൂഹ്യമാധ്യമങ്ങളിലാകെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കങ്കണയ്ക്ക് മറുപടിയുമായി തപ്‌സി രംഗത്തെത്തിയത്.ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാള്‍ക്കെതിരെ ആയുധമാക്കാന്‍ തനിക്ക് താല്‍പര്യമില്ല. ഒരാള്‍ ഈ ഇന്‍ഡസ്ട്രിയെയും പുറത്തു നിന്നുള്ളവരെയും പരിഹസിക്കുന്നത് കാണുന്നത് നിരാശാ ജനകമാണ്. ഈ മേഖലയിലേക്ക് വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എന്താണ് കരുതുക? ഇവിടെയുള്ളവര്‍ പുറത്തു നിന്നുള്ളവരെ വിഴുങ്ങാനായി ഇരിക്കുന്ന ചില ദുഷ്ടന്‍മാരാണെന്നോ? തപ്‌സി പന്നു ചോദിച്ചു.’ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്റെ കരിയര്‍ മെല്ലെയും സ്ഥിരതയോടെയും പോവാന്‍ ഞാന്‍ തീരുമാനിച്ചതാണ്. എന്നെ ചില സിനിമകളില്‍ നിന്ന് പുറത്താക്കുകയും താരമക്കളെ പകരം വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കങ്കണയും അവരുടെ സഹോദരിയും ( രംഗോലി ചന്ദല്‍) എന്നെയും എന്റെ അധ്വാനത്തിന്റെയും വില കുറയ്ക്കുകയാണ്. എന്റെ പേരെടുത്ത് ചിലയിടങ്ങളില്‍ സംസാരിക്കുന്നു, തെറ്റായ ആരോപണങ്ങള്‍ എന്റെ മേല്‍ ചുമത്തുന്നു, ഇതെല്ലാം അതേ അളവിലുള്ള ഉപദ്രവമാണ്, ഇതിനു കാരണം അവരുടെ താളത്തിനനുസരിച്ച്‌ സംസാരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നതും അവരെ സിനിമാകുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ വക്താവായി ഞാന്‍ കാണാത്തതിനാലും ആണോ? ത്പസി ചോദിച്ചു.’ മറ്റൊരാളുടെ മരണം വ്യക്തിപരമായ നേട്ടത്തിനായി മുതലെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒപ്പം എനിക്ക് ഭക്ഷണവും വ്യക്തിത്വവും തന്ന ഈ ഇന്‍ഡസ്ട്രിയെ കളിയാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നുമില്ല, തപ്‌സി കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment