സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

ദിഷയുടെ മരണത്തിന് ശേഷം സുശാന്തിന്റെ താളം തെറ്റി, മരുന്ന് കഴിക്കുന്നത് അവസാനിച്ചെന്ന് ഡോക്ടര്‍ അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ സുശാന്ത് തകര്‍ന്ന് പോയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുംബൈ പോലീസ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മനോരോഗ വിദഗ്ധന്റെയും സൈക്കോതെറാപ്പിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതിലാണ് ഇക്കാര്യം പറയുന്നത്. സുശാന്തിന് ഇവരുടെ നേതൃത്വത്തില്‍ തെറാപ്പി സെഷനുകള്‍ നല്‍കിയിരുന്നു. അഞ്ച് മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു. വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.സുശാന്ത് ആത്മഹത്യയുടെ കുറച്ച്‌ ദിവസങ്ങള്‍ മുമ്ബ് വിഷാദത്തിന് മരുന്ന് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ദിഷ സാലിയന്റെ മരണം സുശാന്തിന്റെ താളം തെറ്റിച്ചു. സുശാന്തും ദിഷയും തമ്മിലുള്ള ബന്ധത്തെ പല വാര്‍ത്തകളിലും റിപ്പോര്‍ട്ടിലും ചോദ്യം ചെയ്തിരുന്നു. ഇതാണ് സുശാന്തിന്റെ മനോനില തെറ്റിച്ചത്. അദ്ദേഹം മരുന്ന് കഴിക്കുന്നത് പോലും അവസാനിപ്പിച്ചു. സുശാന്തിന്റെ പിആര്‍ വര്‍ക്ക് ചെയ്തിരുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്ബനിയിലെ ജീവനക്കാരിയായിരുന്നു ദിഷ. മറ്റ് ബന്ധങ്ങളൊന്നും ഇവര്‍ തമ്മില്‍ ഇല്ലെന്നാണ് സൂചന.സുശാന്ത് ആകെ രണ്ട് തവണയാണ് ദിഷയെ കണ്ടിട്ടുള്ളതെന്ന് ടാലന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ ഉമട ഉദയ് സിംഗ് ഗൗരി പറഞ്ഞു. ജൂണ്‍ ഒമ്ബതിനായിരുന്നു ദിഷയുടെ ആത്മഹത്യ. പല വാര്‍ത്തകളിലും സുഷാന്തിന്റെ മുന്‍ മാനേജറായിരുന്നു ദിഷയെന്ന രീതിയിലായിരുന്നു പ്രചാരണം. വിഷാദത്തിന് ചികിത്സ തേടിയിരുന്ന സുശാന്തിന്റെ മനോനില വഷളാക്കിയത് ഈ സംഭവമാണ്. മരുന്ന് കഴിക്കുന്നത് പോലും സുശാന്ത് അവസാനിപ്പിച്ചെന്ന് ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.അതേസമയം സുശാന്തിനെ കുറിച്ച്‌ ഓരോ തവണ നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമ്ബോഴും അദ്ദേഹം തകര്‍ന്ന് പോയിരുന്നുവെന്നും സുശാന്തിന്റെ സ്റ്റാഫംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. വല്ലാതെ അത്തരം കാര്യങ്ങള്‍ സുശാന്തിനെ ബാധിച്ചിരുന്നു. അതേസമയം ഈ നെഗറ്റീവ് വാര്‍ത്തകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗം സുശാന്തിനെ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണമാണോ ഇത്തരം വാര്‍ത്തകളെന്നാണ് അന്വേഷിക്കുന്നത്. ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളിലെ മാധ്യമപ്രവര്‍ത്തകരെയും ചോദ്യം ചെയ്യും.

Comments (0)
Add Comment