സൂപ്പര്‍ സ്പ്രെഡി ന്‍റെ പശ്‌ചാതലത്തില്‍ പൂന്തുറയില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പൂന്തുറ, മാണിക്ക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെ ന്‍റ് സോണുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ദ്രുതകര്‍മ്മ സേനയുടെ ടീം രൂപീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് കൊവിഡ് ദ്രുതകര്‍മ്മ സേന. ക്രമസമാധാനം പൊലീസ് ഉറപ്പ് വരുത്തും. മരുന്നുകള്‍, പരിശോധന സംവിധാനങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, പരിശോധന സംവിധാനം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഇവയുടെ എല്ലാം ഏകോപന ചുതമല ദ്രുതകര്‍മ്മ സേനയ്ക്ക് ആയിരിക്കും.ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളായതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആളുകള്‍ തെരുവിലിറങ്ങുന്നത് കര്‍ശനമായി നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ പ്രദേശത്ത് ആ ന്‍റിജന്‍ പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാതലത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാണ് ആരോഗ്യവകുപ്പ് പൂന്തുറയേയും സമീപ പ്രദേശങ്ങളെയും നോക്കി കാണുന്നത്. ഇന്നലെയുണ്ടായ സംഘര്‍ഷത്തി ന്‍റെയും കൂടി പശ്ചാതലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Comments (0)
Add Comment