മെസി തന്റെ കരിയര്‍ ബാഴ്സയില്‍ തന്നെ അവസാനിപ്പിക്കുമെന്ന് ബര്‍തോമു പറഞ്ഞു.വിയ്യാറയലിനെതിരെ ജയിച്ചതിനു ശേഷം സ്പാനിഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ബര്‍തോമു പ്രതികരിച്ചത്. മെസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നില്ല. കാരണം ക്ലബ് കളിയിലാണ് ശ്രദ്ധിക്കുന്നത്. അതുപോലെ നിരവധി താരങ്ങളുമായി ചര്‍ച്ച നടത്തിവരികയും ചെയ്യുന്നു. എന്നാല്‍ മെസി അറിയിച്ചത് അദ്ദേഹത്തിന് ഇവിടെ തുടരനാണ് താല്പര്യമെന്നാണ്. അതിനാല്‍ മെസിയെ കൂടുതല്‍ കാലം ബാഴ്സ ജേഴ്സിയില്‍ ആസ്വദിക്കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെ മെസി ബാഴ്സലോണ വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017ല്‍ പുതുക്കിയ കാര്‍ 2021വരെ യാണുള്ളത്. തുടര്‍ന്ന് കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ക്ക് മെസിക്കും പിതാവ് ഹൊര്ഹെയ്ക്കും താത്പര്യമില്ലെന്നാണ് സൂചന. ജൂണ്‍ 24ന് 33 വയസ് പൂര്‍ത്തി യായ മെസി, ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ കരിയറില്‍ 700 ഗോള്‍ എന്ന നേട്ടത്തിലെത്തിയിരുന്നു.