ഇരു ടീമുകളുടെയും ഈ സീസണിലെ അവസാന മല്‍സരമാണിത്.പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് എങ്കില്‍ റയല്‍ സോസിദാദ് ആറാം സ്ഥാനത്താണ്.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ ആണ് വിജയം റയല്‍ സൊസീദാദിന് ഒപ്പം ആയിരുന്നു.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൌണ്ടായ വാണ്ട മെട്രോപൊളിറ്റനയില്‍ വച്ചാണ് മല്‍സരം.കൊറോണ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചുവന്ന അത്ലറ്റിക്കോ മാഡ്രിഡ് പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല എന്നത്ത് അവരുടെ ഇപ്പോഴത്തെ ചിന്താഗതി വ്യക്തമാക്കും.ബാഴ്സലോണക്ക് എതിരെയുള്ള മല്‍സരത്തില്‍ രണ്ടു തവണ പുറകില്‍ നിന്ന ശേഷം തിരിച്ചുവന്നത് തന്നെ അതിനു ഉത്തമ ഉദാഹരണം ആണ്.