1800 നും താഴെയാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. 62000 ടെസ്റ്റുകളിലാണ് ഇത്ര പുതിയ കേസുകള്‍. അതേ സമയം, രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു. സൌദിക്കാശ്വാസമായി ദിവസങ്ങളായി തുടരുന്ന രോഗികളുടെ എണ്ണത്തിലെ കുറവ് ഇന്നും നിലനിര്ത്തി. രോഗ വ്യാപനം നിയന്ത്രണവിധേയമായതിനു ശേഷം ഇന്ന് ആദ്യമായി പോസിറ്റീവ് കേസുകള് ആയിരത്തിയെണ്ണൂറിനും താഴെയെത്തി. മരണ സംഖ്യയിലും ക്രമാതീതമായ കുറവ് ഇന്നും രേഖപ്പെടുത്തി. 27 പേരാണ് വിവിധ പ്രവിശ്യകളിലായി മരിച്ചത്.