ഹജ്ജ് കര്‍മത്തിന്റെഭാഗമായി വ്യാഴാഴ്ച തീര്‍ഥാടകര്‍ മക്കയ്ക്കുസമീപമുള്ള അറഫയില്‍ സംഗമിക്കും

ആയിരത്തോളം തീര്‍ഥാടകര്‍മാത്രമാണ് ഇത്തവണ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ആരോഗ്യപരിശോധനകള്‍ക്കുംശേഷം ബുധനാഴ്ച മക്കയിലെ ക്വാറന്റീന്‍കേന്ദ്രത്തില്‍നിന്ന് ഇഹ്‌റാം ചെയ്യുന്നതിനായി മീഖാത്തിലെത്തി. മീഖാത്തില്‍നിന്ന് മക്കയിലെത്തി ഉംറ കര്‍മം നിര്‍വഹിക്കുകയുംചെയ്തു. പ്രത്യേകം അടയാളപ്പെടുത്തിയ പാതയിലൂടെ വരിവരിയായി നീങ്ങിയാണ് തീര്‍ഥാടകര്‍ കര്‍മങ്ങള്‍ ചെയ്തത്.സുരക്ഷാ അകലം പാലിച്ചാണ് ചടങ്ങുകള്‍. മക്ക, മദീന, മിന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളും, താമസിക്കുന്ന ഇടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ട്. ഹജ്ജിന്റെ ഓരോ ചടങ്ങുകളിലും ഹാജിമാര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.

Comments (0)
Add Comment