ലാലിഗയിലെ അവസാന മത്സരത്തില്‍ കളിക്കാന്‍ താല്പര്യമില്ല എന്ന് ബെയ്ല്

പക്ഷെ ലെഗനെസിനെ നേരിടുന്ന സ്ക്വാഡില്‍ ബെയ്ല് ഉണ്ടാകില്ല. കളിക്കാന്‍ താല്പര്യമില്ല എന്ന് ബെയ്ല് തന്നെ പറഞ്ഞതിനാല്‍ താരത്തെ മാച്ച്‌ സ്ക്വാഡില്‍ നിന്ന് സിദാന്‍ ഒഴിവാക്കി. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച ഹാമസ് റോഡ്രിഗസിനെയും സിദാന്‍ മാച്ച്‌ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബെയ്ലും സിദാനും തമ്മില്‍ വളരെയേറെ കാലമാറ്റി പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ബെയ്ലിനെ സിദാന്‍ അവസാന കുറേ കാലമായി ആദ്യ ഇലവനില്‍ ഇറക്കാറുമില്ല. ഈ സീസണ്‍ അവസാനത്തോടെ ബെയ്ല് റയല്‍ മാഡ്രിഡ് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments (0)
Add Comment