അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് വെനസ്വേലയിലേക്ക് എണ്ണ കയറ്റി അയയ്ക്കാനുളള ഇറാന്റെ ശ്രമം അമേരിക്ക തടഞ്ഞു

എണ്ണകയറ്റിയ നാലു ടാങ്കറുകള്‍ അമേരിക്കന്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായാണ് അമേരിക്ക ഇറാനില്‍ നിന്നുളള എണ്ണ കയറ്റിയ ട‌ാങ്കറുകള്‍ പിടിച്ചെടുക്കുന്നത്. ടാങ്കറുകള്‍ക്കെതിരെയുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.ഒരുതരത്തിലുളള ബലപ്രയോഗവും കൂടാതെതാണ് ടാങ്കറുകള്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇറാനെ തങ്ങളുടെ വരുതിക്ക് വരുത്താന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുളള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എണ്ണ വില്പന പൂര്‍ണമായും തടഞ്ഞ് ഇറാന്റെ വരുമാനം പൂര്‍ണമായും തടയുകയാണ് ലക്ഷ്യം. ഇപ്പോള്‍ത്തന്നെ ഇറാന്‍ സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകയാണ്.അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ വഴങ്ങില്ലെന്നായിരുന്നു ഇറാന്റെ നിലപാട്. എന്നാല്‍ കൊവിഡ് രാജ്യത്ത് പടര്‍ന്നുപിടിച്ച കൊവിഡിനെ പ്രതിരോധിക്കാനായി ഉപരോധത്തില്‍ ഇളവ് വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക വഴങ്ങിയിരുന്നില്ല. കഴി​ഞ്ഞവര്‍ഷം മെയ് മുതലാണ് അമേരി​ക്ക ഇറാനെതി​രെയുളള ഉപരോധം കൂടുതല്‍ കടുപ്പി​ച്ചത്. മെയ് രണ്ടുമുതല്‍ ഒരു രാജ്യത്തെയും ഇറാനി​ല്‍ നി​ന്നുളള എണ്ണ വാങ്ങാന്‍ അനുവദി​ക്കില്ലെന്ന് അമേരി​ക്ക ഉറച്ച നി​ലപാടെടുക്കുകയായി​രുന്നു.

Comments (0)
Add Comment