അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ന്യൂയാേര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തൊന്ന് വയസായിരുന്നു. കഴിഞ്ഞദിവസം ഡൊണാള്‍ഡ് ട്രംപ് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സഹോദരനെന്നതിലുപരി തന്റെ നല്ല കൂട്ടുകാരനായിരുന്നു റോബര്‍ട്ടെന്ന് ട്രംപ് അനുസ്മരിച്ചു. അസുഖബാധിതനായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായ അവസ്ഥയിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.സഹോദരന്റെ മരണത്തെത്തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്റെ മൃതദേഹം കാണാന്‍ അദ്ദേഹം എത്തുമോ എന്ന് വ്യക്തമല്ല.

Comments (0)
Add Comment