അല്‍ബാനിയന്‍ യുവതാരം മരാഷ് കുമ്ബുള ഇന്റര്‍ മിലാനിലേക്ക് അടുക്കുന്നു

കുമ്ബുളയും ഇന്റര്‍ മിലാനുമായി കരാര്‍ ധാരണയില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025വരെയുള്ള കരാര്‍ ആകും താരം ഒപ്പുവെക്കുക. ഹലാസ് വെറോണയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ കുമ്ബുള കളിക്കുന്നത്. 20കാരനായ താരത്തിന്റെ പ്രകടനങ്ങള്‍ യൂറോപ്പിലെ വലിയ ക്ലബുകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ വെറോണയും ഇന്റര്‍ മിലാനുമായി ട്രാന്‍സ്ഫര്‍ തുക തീരുമാനമായിട്ടില്ല. വന്‍ തുക തന്നെയാണ് വെറോണ കുമ്ബുളയ്ക്കായി ആവശ്യപ്പെടുന്നത്. കുമ്ബുള 2017 മുതല്‍ വെറോണയ്ക്ക് ഒപ്പം ഉണ്ട്. അല്‍ബേനിയ ദേശീയ ടീമിലും പ്രധാനിയാണ് ഈ ഡിഫന്‍ഡര്‍. അല്‍ബാനിയക്ക് വേണ്ടി കഴിഞ്ഞ വര്‍ഷമായിരുന്നു കുമ്ബുള അരങ്ങേറ്റം കുറിച്ചത്.

Comments (0)
Add Comment