ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിനെ നിരോധിക്കാന്‍ ട്രംപ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് കമ്ബനി നിയമനടപടി തേടുന്നത്.
നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ കമ്ബനിയേയും ഉപയോക്താക്കളേയും ന്യായമായി പരിഗണിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ജുഡീഷല്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ടിക്ടോക്ക് കമ്ബനി വക്താവ് അറിയിച്ചു. ടിക്ടോക് കമ്ബനിയായ ബൈറ്റ് ഡാന്സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ആദ്യം ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ഇതിനെതിരേയാണ് ടിക്ടോക് കമ്ബനി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.