ആഗസ്​റ്റ്​ അഞ്ച്​ കരിദിനം ആചരിക്കുമെന്ന്​ വിവരം; കശ്​മീരില്‍ കര്‍ഫ്യൂ

ന്യൂഡല്‍ഹി: ജമ്മു കശ്​മീരിന്‍െറ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ ഒരു വര്‍ഷം തികയുന്നതിന്‍െറ ഭാഗമായി രണ്ടുദിവസത്തേക്ക്​ കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. വിഘടന വാദികളും പാകിസ്​താന്‍ സ്​പോണ്‍സര്‍ ചെയ്യുന്ന സംഘടനകളും ആഗസ്​റ്റ്​ അഞ്ചിന്​ കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ കര്‍ഫ്യൂ പ്ര​ഖ്യാപിച്ചതെന്ന്​ മജിസ്​​േട്രറ്റ്​ അറിയിച്ചു.കശ്​മീര്‍ താഴ്​വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കോവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും. ‘പ്രതിഷേധം തള്ളിക്കളയുന്നില്ല, പൊതുജനത്തിനും സ്വത്തിനും നാശം വരുത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച്‌​ വിവരം ലഭിച്ചു’ -മജിസ്​ട്രേറ്റ്​ കൂട്ടിച്ചേര്‍ത്തു.2019 ആഗസ്​റ്റ്​ അഞ്ചിനാണ്​ ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്​ള്‍ 370 റദ്ദാക്കിയത്​. ശേഷം സംസ്​ഥാനത്തെ രണ്ടു​ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്​തിരുന്നു. ഇതേ തുടര്‍ന്ന്​ കഴിഞ്ഞവര്‍ഷം ആഗസ്​റ്റില്‍ സംസ്​ഥാനമെമ്ബാടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്​തിരുന്നു. മുന്‍ മുഖ്യമന്ത്രി​ മെഹബൂബ മുഫ്​തി അടക്കം നൂറോളം രാഷ്​ട്രീയ ​നേതാക്കളെ അറസ്​റ്റ്​ ചെയ്യുകയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്​തു. മെഹബൂബ മുഫ്​തി ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്​. മാര്‍ച്ച്‌​ 11ന്​ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുല്ലയെ വീട്ടുതടങ്കലില്‍നിന്ന്​ മോചിപ്പിച്ചിരുന്നു.

Comments (0)
Add Comment