ആദ്യ പരിശ്രമം വിജയിച്ചു : 22ആം വയസ്സിൽ ഐഎഎസ് നേടി അഭിമാനമായി പേയാട് സ്വദേശി സഫ്ന നാസറുദീൻ

പേയാട് : സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 45ആം റാങ്കും കേരളത്തിൽ 3 ആം റാങ്കും നേടി പേയാട് സ്വദേശി സഫ്ന നാസറുദീൻ(22). ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്നയ്ക്ക് കഴിഞ്ഞു.
മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടിയ സഫ്നയ്ക്ക് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്‌ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു.
പിതാവ് നാസറുദീൻ റിട്ടയേർഡ് എസ്‌ഐ ആണ്. 35 വർഷം പോലീസിൽ സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം. റംലയാണ് മാതാവ്.

Comments (0)
Add Comment