ആ​ലു​വ ബൈ​പാ​സ് ക​വ​ല​യി​ല്‍ പൊ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു

ന​ഗ​ര​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ട് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി​ട്ടും ദേ​ശീ​യ പാ​ത​യി​ല്‍​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​ത്​. ന​ഗ​ര​സ​ഭ​യി​ലെ ട്ര​ഷ​റി 15ാം വാ​ര്‍​ഡും തൃ​ക്കു​ന്ന​ത്ത് 19 ാം വാ​ര്‍​ഡും മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക​െ​ണ്ട​യ്ന്‍​മെന്‍റ്​ സോ​ണി​െന്‍റ പ​രി​ധി​യി​ലു​ള്ള​ത്. മ​റ്റ് വാ​ര്‍​ഡു​ക​ളെ​ല്ലാം ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​ണ്.എ​ന്നാ​ല്‍, ക​ള​മ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന്​ ആ​ലു​വ ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പു​ളി​ഞ്ചോ​ട്, ബൈ​പാ​സ് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​ ന​ഗ​ര​ത്തി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കെ​ട്ടി​യ പ്ലാ​സ്​​റ്റി​ക് വ​ള്ളി​ക​ള്‍ ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല.ഇ​തു​മൂ​ലം ക​ള​മ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ മാ​ര്‍​ത്താ​ണ്ഡ വ​ര്‍​മ പാ​ല​വും ക​ട​ന്ന് തോ​ട്ട​ക്കാ​ട്ടു​ക​ര സി​ഗ്​​ന​ലി​ല്‍ യു ​ടേ​ണ്‍ ചെ​യ്ത് ബൈ​പാ​സ് വ​ഴി വേ​ണം ന​ഗ​ര​ത്തി​ലെ​ത്താ​ന്‍. മാ​ത്ര​മ​ല്ല, ബൈ​പാ​സി​ല്‍ പോ​ലും നേ​രാ​യ വ​ഴി​യി​ലൂ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. ഇ​തു​മൂ​ലം അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ല്‍ ജി​ല്ല ആ​ശു​പ​ത്രി, ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി, കാ​രോ​ത്തു​കു​ഴി, ല​ക്ഷ്മി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

Comments (0)
Add Comment