നിലവില്‍ ഒരു ബിഎസ് VI മോഡല്‍ മാത്രമാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീയമായ മോഡലാണ് ഇംപെരിയാലെ 400. നവീകരിച്ച് വിപണിയില്‍ എത്തിയ മോഡലിന് 1.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.ബിഎസ് VI -ലേക്ക് നവീകരിച്ച 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്ബ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.