ഡാഷ്‌ബോര്‍ഡും ക്യാബിന്‍ സ്‌പെയ്‌സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിനെ കമ്ബനി അവതരിപ്പിച്ചത്.സ്റ്റൈലിഷ് ഡിസൈനോടുകൂടി നാളത്തെ യാത്രക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് നിസാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് എന്നും വാഹനത്തിന്റെ കരുത്ത് ഉപഭോക്താവിന്റെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു എന്നും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.