ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വനിതാ സൈനികരെ അതിര്‍ത്തി കാക്കാന്‍ നിയോഗിച്ചു

വടക്കന്‍ കശ്മീരിലെ താങ്ക്ധര്‍ സെക്ടറിലെ പാകിസ്താന്‍ അതിര്‍ത്തിയിലാണ് വനിതാ സൈനികരെ ആദ്യമായി വിന്യസിച്ചത്. അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സിലെ മുപ്പതോളം വനിതാ സൈനികരെയാണ് ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിരിക്കുന്നത്.ലിംഗവിവേചനമില്ലാതെ വനിതാ സൈനികരേയും അതിര്‍ത്തി കാക്കുന്നതിന് നിയോഗിക്കണമെന്ന ദീര്‍ഘകാല ആവശ്യമാണ് ഇതോടെ സഫലമായിരിക്കുന്നത്. താങ്ക്ധര്‍, ഉറി, കേരന്‍ എന്നീ പ്രദേശങ്ങളിലെ നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് ഇവരുടെ നേതൃത്വ ചുമതല.13 ലക്ഷത്തോളം സൈനികരുള്ള ഇന്ത്യന്‍ കരസേന വിഭാഗത്തില്‍ ഓഫീസര്‍മാരായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് മിലിട്ടറി പൊലീസ് വിഭാഗത്തില്‍ സാധാരണ സൈനികരായി സ്ത്രീകളെ തെരഞ്ഞെടുത്തത്. അമ്ബതോളം വരുന്ന ഇവര്‍ നിലവില്‍ പരിശീലനത്തിലാണ്.

Comments (0)
Add Comment