ഇരുകാലുകളുമൊടിഞ്ഞ യുവതിയെയും ചുമന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) സേനാംഗങ്ങള്‍ നടന്നത് 40 കിലോമീറ്റര്‍

ഉത്തരാഖണ്ഡിലെ പിഥോര്‍ഗഢില്‍ കുന്നിന്‍മുകളില്‍ നിന്നുവീണ് പരിക്കേറ്റതാണ് യുവതിക്ക്. പര്‍വതാരോഹണത്തിലൂടെയാണ് 25 ഉദ്യോഗസ്ഥര്‍ സ്ത്രീക്കടുത്തെത്തിയത്.പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയും നദിയിലൂടെയും യുവതിയെ സ്‌ട്രെക്ചറില്‍ ചുമന്ന് 15 മണിക്കൂര്‍ യാ്രതചെയ്താണ് സേനാംഗങ്ങള്‍ യുവതിയെ വാഹനസൗകര്യമുള്ള വഴിയില്‍ എത്തിച്ചത്. ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം സാധിച്ചില്ല. തുടര്‍ന്നാണ് ദുര്‍ഘടമായ വഴിയിലൂടെയാണെങ്കിലും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്.യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതോടെ വിവരം ഐ.ടി.ബി.പി.യെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഇന്ത്യാചൈന അതിര്‍ത്തിയായ മിലാമില്‍ വിന്യസിച്ചിരുന്ന ഐ.ടി.ബി.പി.യുടെ 14-ാം ബറ്റാലിയന്‍ പിഥോര്‍ഗഢിലെ ലാപ്‌സയിലേക്ക് രക്ഷാദൗത്യവുമായി പുറപ്പെട്ടു. യുവതിയുടെ നില മെച്ചപ്പെട്ടതായി ഐ.ടി.ബി.പി. വൃത്തങ്ങള്‍ പറഞ്ഞു.

Comments (0)
Add Comment